ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര. സെപ്റ്റംബർ 30 തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. കാന്താരയുടെ മലയാളം റിമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷനാണ് മലയാളത്തിൽ എത്തിക്കുന്നത്.
സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഐ.എം.ഡി.ബി റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. യഷിന്റെ കെ.ജി.എഫിനേയും രാജമൗലിയുടെ ആർ.ആർ.ആറിനേയും മറികടന്നാണ് ചിത്രം റേറ്റിംഗിൽ ആദ്യം സ്വന്തമാക്കിയത്. 12,816 വോട്ടുകളോടെ 10ൽ 9.6 റേറ്റിങ്ങാണ് ചിത്രത്തിന്. യഷിന്റ കെ.ജി. എഫ് ചാപ്റ്റർ 2 (8.4), ആർ. ആർ. ആർ (8) എന്നിവയാണ് തൊട്ടു പിന്നിൽ. കന്നഡ സിനിമാ ലോകത്ത് ഏറ്റവും അധികം ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു യഷിന്റെ കെ.ജി. എഫ്.
16 കോടി ബജറ്റിൽ ഒരുങ്ങിയ കാന്താര ഇതിനോടകം തന്നെ 80 കോടി നേടിയിട്ടുണ്ട്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
റിഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. റിഷഭ് ഷെട്ടിക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.