'പണ്ട്​ മോദിയിൽ നിന്ന്​ കോടികൾ വാങ്ങി ട്വീറ്റിട്ടിരുന്നു'; പെട്രോൾ വില വർധനയിൽ മൗനം തുടരുന്ന ബച്ചനെതിരെ ആഞ്ഞടിച്ച്​ ആർ.ജെ.ഡി

രാജ്യത്ത്​ ഇന്ധനവില സെഞ്ച്വറിയടിച്ച്​ കുതിച്ചുയരു​േമ്പാഴും മൗനം തുടരുന്ന ബോളിവുഡി​െൻറ ബിഗ്​ ബി അമിതാബ്​ ബച്ചനെതിരെ രൂക്ഷ വിമർശനവുമായി രാഷ്​ട്രീയ ജനതാ ദൾ (ആർ.ജെ.ഡി). ഒമ്പത്​ വർഷങ്ങൾക്ക്​ മുമ്പ്​ യു.പി.എ സർക്കാരി​െൻറ ഭരണകാലത്ത്​ പെട്രോൾ - ഡീസൽ വില വർധനക്കെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച ബച്ചൻ, ഇപ്പോൾ മൗനം പാലിക്കുന്നതിനെ ആർ.ജെ.ഡി ചോദ്യം ചെയ്തു. ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബച്ച​െൻറ പഴയ ട്വീറ്റുകളുടെ സ്​ക്രീൻഷോട്ടുകളും ആർ.ജെ.ഡി പങ്കുവെച്ചിട്ടുണ്ട്​.

രണ്ട്​ രൂപയുടെ മെഗാസ്റ്റാർ, മോദിയിൽ നിന്ന്​ കോടികൾ വാങ്ങി ഒരുകാലത്ത്​ ട്വീറ്റുകളിട്ടിരുന്നു... എന്നാലിപ്പോൾ നാണമില്ലാത്ത ആ നാവിന്​ പൂട്ടിട്ടിരിക്കുകയാണ്​... 'താങ്കൾക്ക്​ കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ സാധിക്കുന്നുണ്ടോ​..? ദരിദ്രരും കൃഷിക്കാരും മധ്യവർഗവും മരിക്കുകയാണ്​... ഇപ്പോഴെങ്കിലും ട്വീറ്റ്​ ചെയ്യൂ. -ആർ.ജെ.ഡി ട്വീറ്റ്​ ചെയ്​തു. അതേസമയം, മഹാനടനെതിരെ മോശമായ ഭാഷയുപയോഗിച്ചു എന്ന്​ കാട്ടി നിരവധിയാളുകളാണ്​ ട്വീറ്റിന്​ മറുപടിയുമായി എത്തിയത്​.

2012മേയ്​ 24ന്​ പെട്രോളിന്​ 7.50 രൂപ വർധിപ്പിച്ചപ്പോഴായിരുന്നു ബച്ചന്‍റെ പ്രതിഷേധ ട്വീറ്റ്​. അന്ന്​ ലിറ്ററിന്​ 63 രൂപയായാണ്​ ഉയർന്നത്​. പെട്രോൾ പമ്പ് ജീവനക്കാരനും ഇന്ധനം നിറക്കാനെത്തിയ മുംബൈക്കാരനും തമ്മിലുള്ള സംഭാഷണമെന്ന രൂപേണയായിരുന്നു ബച്ചന്‍റെ ട്വീറ്റ്​. ട്വീറ്റിന്‍റെ പൂർണ രൂപം: ''ടി. 753. പെട്രോളിന്​ 7.5 രൂപ വർധിച്ചിരിക്കുന്നു. പെട്രോൾ പമ്പ് ജീവനക്കാരൻ: എത്ര രൂപക്ക്​ അടിക്കണം? മുംബൈക്കാരൻ: സഹോദരാ, ഒരു രണ്ട്​ -നാല്​ രൂപക്ക്​ കാറിന്‍റെ മേലെ തളിച്ചാൽ മതി. ഇത്​ കത്തിച്ചു കളയാം..!!''. അന്ന്​ ഏറെ പേർ ഏറ്റുപിടിച്ച ട്വീറ്റ് രണ്ടാം യു.പി.എ സർക്കാറിനെതിരെ ജനവികാരം ആളിക്കത്തിക്കാൻ സഹായിച്ചിരുന്നു. 

Tags:    
News Summary - RJD slams Amitabh Bachchan over old tweet on fuel hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.