70ആം പിറന്നാൾ ആഘോഷിക്കുന്ന നടൻ മമ്മൂട്ടിക്ക് വ്യത്യസ്തമായ ആശംസയുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് തെൻറ പഴയൊരു ഇലക്ഷൻകാല അനുഭവം മന്ത്രി ഒാർത്തെടുത്തത്. '2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോഴാണ് 'മമ്മൂട്ടി ലുക്ക്' ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചത്. താരതമ്യം മമ്മൂട്ടിയുമായി ആയതിനാല്‍ എനിക്കും കുറച്ചു ഗമയൊക്കെ തോന്നി. എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്‌നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി'-അദ്ദേഹം കുറിച്ചു.
'മലയാളത്തിെൻറ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ ലോക സിനിമയിലെ നടനവിസ്മയം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'നേർന്നുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന പഴയ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കുറിപ്പിെൻറ പൂർണരൂപം.
മലയാളത്തിെൻറ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ ലോക സിനിമയിലെ നടനവിസ്മയം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...! ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ... മമ്മൂട്ടിയോട് അധികം അര്‍ക്കും അറിയാത്ത ഒരു കടപ്പാട് എനിക്കുമുണ്ട്. 2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോഴാണ് 'മമ്മൂട്ടി ലുക്ക്' ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചത്. താരതമ്യം മമ്മൂട്ടിയുമായി ആയതിനാല്‍ എനിക്കും കുറച്ചു ഗമയൊക്കെ തോന്നി. എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്‌നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി. ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഈ എഴുപതാം ജന്മദിനത്തില്‍ അതിന്റെ കടപ്പാടും സന്തോഷവും കൂടി ഞാന്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.