ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന്​ ശേഷം റഷ്യൻ സംഘം തിരിച്ചെത്തി

മോസ്​കോ: ബഹിരാകാശത്ത്​ സിനിമ ചിത്രീകരണത്തിനായി പോയ റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഞായറാഴ്ച രാവിലെയാണ്​ ഇവർ 12 ദിവസത്തെ ഷൂട്ടിങ്ങിന്​ ശേഷം ഭൂമിയിലെത്തിയത്​.

'ചലഞ്ച്​' എന്നി സിനിമക്കായി നടി യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയുമാണ്​ ബഹിരാകാശ യാത്ര നടത്തിയത്​​. റഷ്യൻ സോയുസ്​ സ്​പേസ്​ ക്രാഫ്​റ്റിലാണ്​ കസാഖ്​സ്​ഥാനിലെ റഷ്യൻ സ്​പേസ്​ സെൻററിൽനിന്ന്​ സംഘം ഈ മാസം ആദ്യം പുറപ്പെട്ടത്​. ബഹിരാകാശ യാത്രികനായ ആൻറൺ ഷ്​കപ്ലറേവും ഒപ്പമുണ്ടായിരുന്നു.


ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ​​ഡോക്​ടറുടെ കഥയാണ്​ സിനിമ പറയുന്നത്​. ചാനൽ വൺ നിർമാണ കമ്പനിയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്​കോസ്​മോസും ചേർന്നാണ്​ സിനിമയുടെ നിർമാണം.

ആദ്യമായാണ്​ ബഹിരാകാശത്ത്​ ഒരു സിനിമ ചിത്രീകരണം. നേര​േത്ത ഇലോൺ മസ്​കിന്‍റെ സ്​പേസ്​ എക്​സുമായി ചേർന്ന്​ ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത്​ സിനിമ ചിത്രീകരിക്കാൻ നാസ ശ്രമിച്ചിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. 

Tags:    
News Summary - Russian crew to return to Earth after filming first movie in space

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.