ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് ശേഷം റഷ്യൻ സംഘം തിരിച്ചെത്തി
text_fieldsമോസ്കോ: ബഹിരാകാശത്ത് സിനിമ ചിത്രീകരണത്തിനായി പോയ റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഞായറാഴ്ച രാവിലെയാണ് ഇവർ 12 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഭൂമിയിലെത്തിയത്.
'ചലഞ്ച്' എന്നി സിനിമക്കായി നടി യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. റഷ്യൻ സോയുസ് സ്പേസ് ക്രാഫ്റ്റിലാണ് കസാഖ്സ്ഥാനിലെ റഷ്യൻ സ്പേസ് സെൻററിൽനിന്ന് സംഘം ഈ മാസം ആദ്യം പുറപ്പെട്ടത്. ബഹിരാകാശ യാത്രികനായ ആൻറൺ ഷ്കപ്ലറേവും ഒപ്പമുണ്ടായിരുന്നു.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഡോക്ടറുടെ കഥയാണ് സിനിമ പറയുന്നത്. ചാനൽ വൺ നിർമാണ കമ്പനിയും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും ചേർന്നാണ് സിനിമയുടെ നിർമാണം.
ആദ്യമായാണ് ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരണം. നേരേത്ത ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി ചേർന്ന് ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാൻ നാസ ശ്രമിച്ചിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.