ലോകത്ത് ഏറ്റവും കൂടതൽ ഡിസ്ലൈക്കുകൾ ലഭിച്ച യൂട്യൂബ് വിഡിയോകളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി മഹേഷ് ഭട്ടിെൻറ സഡക് 2 ട്രെയിലർ. ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ ട്രെയിലർ യൂട്യൂബ് ട്രെൻറിങ്ങിൽ ഇപ്പോഴുമുണ്ട്. ആറുകോടി പേരാണ് ഇതിനകം വീഡിയോ കണ്ടത്. സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിന് പിന്നാലെ മഹേഷ് ഭട്ടിനും മകൾ ആലിയ ഭട്ടിനുമെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. അതിെൻറ ചുവടുപിടിച്ചാണ് യൂട്യൂബിൽ സഡക് 2വിെൻറ ട്രെയിലറിനുനേരെ ഡിസ്ലൈക്ക് ക്യാമ്പയിൻ ആരംഭിച്ചത്.
ഡിസ്നി ഹോട്ട്സ്റ്റാറിൽ ഈ മാസം 28നാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ബഹിഷ്കരിക്കണമെന്നും ഹോട്സ്റ്റാർ ഡിലീറ്റ് ചെയ്യണമെന്നുമടക്കമുള്ള ആഹ്വാനങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. യൂട്യൂബിെൻറ തന്നെ 2018ൽ പുറത്തുവിട്ട റീവിൻഡ് വിഡിയോക്കാണ് നിലവിൽ ഏറ്റവും കൂടതൽ അനിഷ്ടങ്ങൾ ലഭിച്ചിരിക്കുന്നത് (17.93 മില്യൺ). ജസ്റ്റിൻ ബീബറുടെ ബേബി എന്ന പാട്ടായിരുന്നു 11.63 മില്യൺ ഡിസ്ലൈക്കുകളുമായി തൊട്ടുപിറകിൽ. എന്നാൽ, ബീബറെയും മറികടന്ന് 11.65 അനിഷ്ടങ്ങളുമായി സഡക് 2 ഇപ്പോൾ കുതിക്കുകയാണ്.
സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ, ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. വലിയ വിജയമായ സഡക് എന്ന സഞ്ജയ് ദത്ത്-പൂജ ഭട്ട് ചിത്രത്തിെൻറ രണ്ടാം ഭാഗമായാണ് സഡക് 2 ഒരുങ്ങുന്നത്. ചിത്രത്തിലെ അങ്കിത് തിവാരി സംഗീതം നൽകിയ തുംസേ ഹി എന്ന പാട്ടിനും ഡിസ്ലൈക്കുകൾ കൂടിവരികയാണ്.
സുശാന്ത് സിങ്ങിെൻറ മരണത്തിന് കാരണം ബോളിവുഡിലെ സ്വജനപക്ഷപാതവും താരങ്ങളോടുള്ള വിവേചനവുമാണെന്ന് ആരോപിച്ചായിരുന്നു ഭട്ട്, കപൂർ കുടുംബത്തിന് നേരെ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ സംഘടിച്ചെത്തിയത്. കരൺ ജോഹർ, സൽമാൻ ഖാൻ, എന്നിവർക്ക് നേരെയും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സുശാന്തിേൻറത് കൊലപാതകമാണെന്നും കാമുകി റിയ ചക്രബർത്തിക്കും മഹേഷ് ഭട്ടിനും അതിൽ പങ്കുണ്ടെന്നും ചിലർ ആരോപണമുന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.