പുരസ്കാര നേട്ടത്തിൽ സജീദിന്റെ 'വടക്കൻ'

സജീദ് എ സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയ 'വടക്കൻ' ബ്രസ്സൽസ് രാജ്യാന്തര ഫന്റാസ്റ്റിക് ചലച്ചിത്രമേളയുടെ (BIFFF) ഫിലിം മാർക്കറ്റ് 2024ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന 'വടക്കൻ' 'ഇന്റർനാഷണൽ പ്രൊജക്‌ട്‌സ് ഷോകേസ്' വിഭാഗത്തിൽ ഇടംനേടുന്ന ആദ്യ മലയാളചിത്രമാണ്.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് 'വടക്കൻ' നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് 'വടക്കൻ'. 

'ഭ്രമയുഗം', 'ഭൂതകാലം' എന്നിവയുടെ സംവിധായകൻ രാഹുൽ സദാശിവൻ 'വടക്കന്റെ' നേട്ടത്തിൽ ആശംസ പങ്കുവെച്ചു,'' 'വടക്കൻ' നേടിയ ഈ രാജ്യാന്തര അംഗീകാരം ഏറെ സന്തോഷകരമാണ്. സൂപ്പർനാച്ചുറൽ - പാരാനോർമൽ ജോണറിൽ ഒരുങ്ങുന്ന ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഈ അംഗീകാരം ആഗോളതലത്തിൽ മലയാള സിനിമയുടെ വൈവിധ്യവും സർഗ്ഗാത്മകതയും വീണ്ടും ഉറപ്പിക്കുന്നു." രാഹുൽ പറയുന്നു. 

ആഗോളപ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുന്നതിന് ഈ മേയിൽ കാൻ ചലച്ചിത്രമേളയുടെ ഫിലിം മാർക്കറ്റായ മാർഷെ ദു ഫിലിമിൽ 'വടക്കനെ' അവതരിപ്പിക്കും. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്.

Tags:    
News Summary - sajeed movie vadakkan selected in bifff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.