സൂപ്പർ ഹിറ്റ് ചിത്രമായ സി.ഐ.ഡി മൂസയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതിനെ കുറിച്ച് സലിം കുമാർ. ദിലീപുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സെറ്റിൽ നിന്ന് പിണങ്ങി പോയതെന്നും പിന്നീട് താൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലാക്കി തിരികെ വിളിച്ചെന്നും സലിം കുമാർ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഞാൻ ഏറ്റവും കൂടുതൽ ആലോചിച്ച് ചെയ്ത ചിത്രമാണ് സി. ഐ.ഡി മൂസ. അന്ന് നൂറ് ദിവസത്തിലധികമൊന്നും സിനിമയുടെ ചിത്രീകരണം ഉണ്ടാവാറില്ല. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം അത്രയും നീണ്ടു പോയി. ഒരു ദിവസം ഞാൻ ചെന്നപ്പോൾ എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജു ചേട്ടൻ ചെയ്ത കഥാപാത്രവും ഒരുമിപ്പിച്ചെന്ന് അറിഞ്ഞു. ദിലീപിന്റെ അമ്മാവാൻ കഥാപാത്രമാണ് ക്യാപ്റ്റൻ രാജു ചേട്ടൻ ചെയ്തത്. എന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. എന്നാൽ ഞാൻ അത് സമ്മതിച്ചില്ല. ഒന്നും രണ്ടും പറഞ്ഞ് തെറ്റി. ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റിൽ നിന്ന് ഇറങ്ങി പോയി.
സി.ഐ.ഡി മൂസയുടെ സെറ്റിൽ നിന്ന് ഞാൻ നേരെ പോയത് ലാൽ ജോസിന്റെ പട്ടാളം സിനിമയിലേക്കാണ്. എന്നാൽ പിന്നീട് ആലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് അവർക്ക് മനസ്സിലായി. അങ്ങനെ വീണ്ടും സിഐഡി മൂസയിലേക്ക് മടങ്ങി വന്നു- സലിം കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.