പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും സൽമാൻ ഖാന്റെ 'കിസി കാ ഭായ് കിസി കി ജാൻ'. ആദ്യഭാഗം വൻ വിജയമായിരുന്ന പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗം ഏപ്രിൽ 28നാണ് തിയറ്ററുകളിൽ എത്തുന്നത്. അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തെ പോലെ തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 2022 ൽ തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം മറ്റുള്ള ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. താരറാണി ഐശ്വര്യറായി ബച്ചൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് ബോളിവുഡിൽ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
ഹൃത്വിക് റോഷൻ, സെയ്ഫ് അലിഖാൻ ചിത്രമായ വിക്രംവേദക്കൊപ്പമാണ് പൊന്നിയിൻ സെൽവന്റെ ആദ്യഭാഗം പ്രദർശനത്തിനെത്തിയത്. എന്നാൽ രണ്ടാംഭാഗം സൽമാൻ ഖാന്റെ 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിനോടൊപ്പമാണ് എത്തുന്നത്. ഈദ് റിലീസായി ഏപ്രിൽ 21നാണ് റിലീസ് ചെയ്യുന്നത്. ഒരു ആക്ഷൻ, കോമഡി, റൊമാൻസ് ചിത്രമാണിത്.
ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന പൊന്നിയിൻ സെൽവനിൽ വൻ താര നിരയാണ് അണിനിരന്നത്. ഐശ്വര്യ റായി ബച്ചൻ ഇരട്ട വേഷത്തിൽ എത്തിയ ചിത്രത്തിൽ വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് മണിരത്നം സിനിമ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.