വേർപിരിഞ്ഞിട്ട് ഒരു വർഷം; സാമന്തയും നാഗചൈതന്യയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്

2021 ഒക്ടോബറിലായിരുന്നു താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹജീവിതം നിയമപരമായി വേർപിരിഞ്ഞത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇനിയും നല്ല ബന്ധം തുടരുമെന്നും അന്ന് താരങ്ങൾ പറഞ്ഞിരുന്നു.

ഇപ്പോഴിതാ  ആരാധകർക്കായി ഒരു സന്തോഷ വാർത്ത പുറത്തു വരുകയാണ്.ടോളിവുഡ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമക്കായി താരങ്ങൾ വീണ്ടും ഒന്നിക്കുകയാണത്രേ. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത് വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജോലിയുടെ കാര്യത്തിൽ സാമന്തയും നാഗ ചൈതന്യയും പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുന്നവരാണ്.

തെന്നിന്ത്യൻ സിനിമാ ലേകത്തേയും ആരാധകരേയും ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇവരുടേത് നാലാം വിവാഹവാർഷികത്തോട് അടുക്കുമ്പോഴാണ് വേർപിരിയുന്ന കാര്യം വെളിപ്പെടുത്തിയത്.  യശോദയാണ്  സാമന്തയുടെ ഏറ്റവും പുതിയ ചിത്രം.  സമ്മിശ്ര പ്രതികരണമാണ്  ലഭിക്കുന്നത്.  ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ  നായകൻ.

Tags:    
News Summary - Samantha and Naga Chaithanya to reunite again for a film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.