തന്നെ ബാധിച്ച മയോസൈറ്റിസ് രോഗത്തെ കുറിച്ചുളള കൂടുതൽ വിവരം വെളിപ്പെടുത്തി സാമന്ത. തന്റെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ മോശമായ സമയമായിരുന്നെന്നും എല്ലായിപ്പോഴും നമുക്ക് അനുകൂലമായിരിക്കില്ലെന്നും സാമന്ത പറഞ്ഞു. വളരെ വൈകാരികമായിട്ടായിരുന്നു രോഗത്തെ കുറിച്ച് സംസാരിച്ചത്.
നടക്കാൻ കഴിയില്ലെന്ന് തോന്നിയ അവസ്ഥയുണ്ടായിട്ടുണ്ട്. എഴുന്നേറ്റ് നിൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ചില ദിവസങ്ങളിൽ രോഗത്തോട് പോരാടണമെന്ന് തോന്നി. പിന്നീട് അങ്ങനെയുള്ള ദിവസങ്ങൾ കൂടി വന്നു. ഇപ്പോൾ മൂന്നു മാസമായി.
ഏറെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള യാത്ര അവസാനിക്കാതെ തുടർന്നു. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കിൽ കുഴപ്പമില്ല. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല.'' – സമാന്ത കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.