തന്നെ ബാധിച്ച മയോസൈറ്റ് രോഗത്തെ കുറിച്ച് സാമന്തയാണ് ആരാധകരുമായി പങ്കുവെച്ചത്. യശോദയുടെ പ്രചരണഭാഗമായി പങ്കുവെച്ച കുറിപ്പിലാണ് രോഗത്തെ കുറിച്ചും നേരിടുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ചും നടി വെളിപ്പെടുത്തിയത്. രോഗം മാറാൻ സമയമെടുക്കുമെന്നും അന്ന് പറഞ്ഞിരുന്നു.
നടി ഇപ്പോൾ ആയുർവേദ ചികിത്സക്ക് ഒരുങ്ങുകയാണ്. ദേശീയ മാധ്യമമാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചികിത്സക്കായി ഹൈദരാബാദിലെ പ്രമുഖ ആയുർവേദ ചികിത്സാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നടിയോ ബന്ധപ്പെട്ടവരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഈ വർഷം ആദ്യമാണ് സാമന്തക്ക് മയോസൈറ്റ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സക്കായി താരം വിദേശത്ത് പോവുകയായിരുന്നു. അടുത്തിടെ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇതിനെ തള്ളിക്കൊണ്ട് സാമന്തയുടെ വക്താവ് രംഗത്തെത്തുകയായിരുന്നു. സാമന്തക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും വീട്ടിൽ വിശ്രമത്തിലാണെന്നും വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.