ബന്ധുവി​െൻറ മരണത്തിൽ സമഗ്ര അന്വേഷണം വേണം; ​ മുഖ്യമന്ത്രിക്ക്​ നൽകാൻ പൊതുപ്രസ്​താവനയുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധര​െൻറ പിതൃസഹോദരി പുത്രി സന്ധ്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ടു കൊണ്ടുള്ള അദ്ദേഹത്തി​െൻറ പരാതിയിൽ പിന്തുണയുമായി സാംസ്കാരിക പ്രവർത്തകരും. മുഖ്യമന്ത്രിക്ക് നൽകാനായി 90 പേർ ചേർന്ന് ഒപ്പുവെച്ച പ്രസ്താവന സനൽ കുമാർ ത​െൻറ ഫേസ്ബുക്ക്​ പേജിലൂടെ പങ്കുവെച്ചു.

കേരളത്തില്‍ അവയവ കച്ചവട മാഫിയ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ സന്ധ്യയുടെ ശരീരം വിദഗ്ധസംഘത്തെക്കൊണ്ട് റീ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമാണെന്ന് പരാതിയിൽ പറയുന്നു‌. റീ പോസ്റ്റ് മോര്‍ട്ടം വേണ്ട എന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ പോലും സത്യം പുറത്തുവരുന്നതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ശവശരീരം ദഹിപ്പിക്കാവൂ എന്ന് ഉറപ്പു വരുത്തണമെന്നാണ് കേരളാ സര്‍ക്കാരിനോടും പൊലീസ് അധികാരികളോടും എഴുത്തിലൂടെ ആവശ്യപ്പെടുന്നത്.

കോവിഡ് മരണം എന്ന പേരിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സന്ധ്യയുടെ മരണത്തിൽ അവയവമാഫിയയുടെ ഇടപെടലുണ്ടെന്നും സനൽ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സന്ധ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

സനൽ കുമാർ ശശിധര​െൻറ ഫേസ്​ബുക്ക്​ പോസ്റ്റ്​

സാംസ്കാരിക പ്രവർത്തകരുടെ പൊതു പ്രസ്താവന
======================================
വിഷയം: സന്ധ്യയുടെ ശരീരം പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നതിനെ സംബന്ധിച്ച്.
സ്വീകര്‍ത്താവ്: കേരള സംസ്ഥാന മുഖ്യമന്ത്രി
പെരുമ്പഴുതൂര്‍ സരസ്വതിവിലാസം ബംഗ്ലാവില്‍ 40 വയസുള്ള സന്ധ്യയുടെ ദുരൂഹ മരണത്തെ സംബന്ധിച്ചും കേരളത്തില്‍ ഉണ്ട് എന്ന് പറയുന്ന അവയവ മാഫിയക്ക് അതുമായുള്ള ബന്ധത്തെ സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരളാ ഹൈക്കൊടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള WP(C)25315/20 നമ്പര്‍ റിട്ട് പ്രകാരം ഒരു എക്സ്പെര്‍ട്ട് ടീമിനെ നിയോഗിച്ച് റീ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനമെടുക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‌ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഒരു അവയവ കച്ചവട മാഫിയ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും അതേക്കുറിച്ച് അന്വേഷണം നടന്നുവരുന്നതും ആകുന്നു.
2018 ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മകളുടെ മാത്രം അറിവോടെ സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാത്ത സന്ധ്യ എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ച് തന്‍റെ കരള്‍ ദാനം ചെയ്തിരുന്നു എന്നതിന്‌ തെളിവുണ്ട്. സന്ധ്യ അതിന്‌‌ പണം കൈപറ്റിയിരുന്നു എന്നും ആരോപണമുണ്ട്. അവയവദാനം എന്ന മഹത്തായ കര്‍മത്തെ അവയവ കച്ചവടം എന്ന ഹീനകൃത്യമായി അട്ടിമറിക്കാതിരിക്കാനായി അവയവദാനം നടത്തുന്ന ആളുടെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിശദമായ അന്വേഷണം നടത്തി പൊലീസ് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. തദവസരത്തില്‍ അത്തരം ഒരു അന്വേഷണം നടന്നിരുന്നെങ്കില്‍ അടുത്ത ബന്ധുക്കള്‍ അത്തരം ഒരു കാര്യത്തെക്കുറിച്ച് അറിയുമായിരുന്നു. ആയതിനാല്‍ അത്തരം ഒരു അന്വേഷണം പൂഴ്ത്തി വെച്ചുകൊണ്ടാണോ സന്ധ്യയുടെ അവയവ കൈമാറ്റം ഉണ്ടായത് എന്ന് അന്വേഷിക്കേണ്ടതും റെക്കോര്‍ഡ്സ് പ്രകാരം കരള്‍ തന്നെയാണോ കിഡ്നി പോലുള്ള മറ്റേതെങ്കിലും അവയവം നീക്കം ചെയ്തിട്ടുണ്ടോ എന്നും അറിയേണ്ടതും കേരള സമൂഹത്തിന്‍റെ പൊതു ആവശ്യമാണ്‌. എന്നാല്‍ സന്ധ്യയുടെ മരണം കോവിഡ് മരണമാണെന്ന് രേഖപ്പെടുത്തി കൃത്യമായ പോസ്റ്റ് മോര്‍ട്ടം കൂടാതെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി മുമ്പാകെയുള്ള റിട്ട് പെറ്റിഷനില്‍ ആരോപണം ഉണ്ട്.
ഈ സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് ഡോക്ടര്‍മാരുടെ ഒരു വിദഗ്ധസംഘത്തെക്കൊണ്ട് റീ പോസ്റ്റ് മോര്‍ട്ടം നടത്തേണ്ടത് പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമാണ്‌. ആയതിനാല്‍ റീ പോസ്റ്റ് മോര്‍ട്ടം വേണ്ട എന്ന് ബന്ധുക്കളുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായാല്‍ പോലും സത്യം പുറത്തുവരുന്നതിനായി ഡോക്ടര്‍മാരുടെ ഒരു വിദഗ്ദ്ധസമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മാത്രമേ ശവശരീരം ദഹിപ്പിക്കാവൂ എന്ന് ഉറപ്പു വരുത്തണമെന്ന് കേരളാ സര്‍ക്കാരിനോടും പൊലീസ് അധികാരികളോടും ആവശ്യപ്പെടുന്നു.
ഒപ്പു വെച്ചിട്ടുള്ളവര്‍
1. K Satchidanandan Koyamparambath Satchidanandan
2. MN Karassery MN Karassery
3. Civic Chandran Civic Chandran Chinnangath
4. Dr. Biju Dr.Biju
5. Murali Gopy Murali Gopy
6. Anitha Thampi Anita Thampi
7. J Devika @J Devika
8. K Ajitha K.Ajitha
9. KM Shajahan KM Shajahan
10. Dir.Kamal @Kamal
11. Dir.Jayaraj Jayaraj Rajasekharan Nair
12. Dir.KM Kamal Kamal KM
13. Dir. VK Prakash @vk prakash
Sanal Kumar Sasidharan
14. Rajesh Touchriver
15. Dir.Sherry Govindan @ഷെറി ഗോവിന്ദന്‍
16. Dir.Sajin Baabu Sajin Baabu
17. Dir.Mani Lal Mani Lal
18. Prakash Bare Prakash Bare
19. Shihabuddin Poythumkadavu Shihabuddin Poithumkadavu
20. Anvar Ali Anvar Ali
21. Geedha Fyodor Geedha Fyodor
22. Vaalmeeki Kurian K Thomas
23. CS Venkiteshwaran Venkiteswaran C.S.
24. CS Chandrika C S Chandrika
25. K V Manikandan @കെ. വി മണികണ്ഠന്‍
26. Sachidanandan Puzhankara SACHIDANANDAN PUZHANKARA
27. Prasad Somarajan Prasad Somarajan
28. Adv. Vinodsen Vinod Sen
29. Rajeeve Chelanat Rajeeve Chelanat
30. Dir.Sanal Kumar Sasidharan Sanal Kumar Sasidharan
31. Franklin Gomez A HRF @Franklin Gomez
32. Johny ML
33. Dinu Veyil
34. Kannan Nayar
35. NP Muraleekrishnan
36. Krishnan Unni
37. Nazar Koodali
38. Dir. Jeo Baby
39. Thaju Deen
40. Suresh Kumar Raveendran
41. Santhosh Khan
42. Razi Muhammed
43. Suni മാരി
44. Adv. Byju Byju Adv
45. Prince Aymanam
46. Sajeev Kadavanad
47.Anish Chacko
48. NP Muraleekrishnan
49. Kannan Nayar
50. Harish S Volmax
51. Nazar Koodali
52. Vijesh Karayil
53. Xavier Manuel
54. Aparna Surendran
55. Vijaya Kumar
56. Thajudheen AP
57. Sajeev Kadavanad
58. Karthik S Nair
59. Suresh Kumar Raveendran
60. Vishnu Reji.
61. Anil Kumar Kallar
62. Ranjith Chemmad
63. Kavitha Vincent
64. Maranalloor Sunil
65. ArtistWriter Bilal Musthafa Kumble
66. Sreeram. M
67. Subabu Silence
68. Anirudhan Muthuvara
69. Dinu Veyil
70. Byju Adv
71. Jai Kumar
72. Niks Varghesǝ
73. TP Sajeevan
74. Harish Damodaran
75. Devadas Clappana ആർ. ദേവദാസ്.
76. Radhakrishnan Parakkat
77. Aswathy Plackal
78. Abdul Jaleel
77. ലിനി പത്മ
78. Vinodkumar Thallasseri
79. Aneesh vaman, manamboor
80. Prince Aymanam
81. Rajesh J Janardhanan
82.Linsha Jayaprakash
83. Tony Jaison Kalloor
84. Suraj Therambil
85. Amal Jose P
86. Adv Vinu Raj
87. Arun Mukundan
88. Arundas K V
89. Jayesh Mohan
90. ജയേഷ് മോഹൻ
91. Arunsol
92. Sikesh Gopinath
93. Vinesh Vishwanath
94. Ajith Kumar
95. Sarang Premraj
100. Kumar Siva
101. Vasu Naduvannur
102. P N Gopeekrishnan
103. Padmanabhan Vadakkedath
104. Suni Prem
105. Kannan
106. Antony Chittinappilly
107. Kani Kusruthi
108. Jithesh Thiruvali
109. Sucheendran Somasundaran
110. Sonu James
111. Jini Sudhakaran
112. Vimal KR
113. J. Prakash
114. Sibu Shams
115. Sunil Akkarakkadan
116. Deepak Kittu
117. Hazim Amaravila
118. Shameem NK Moodadi
119. Arun Kumar
120. Navaz Km
121. Arun Mukundan
122. Rahna Aseef Vallanchira
123. Shameer Chingapuram
124. Bin Fahad Kb
125. Deepu Das
124. C R Neelakandan
125. KS Manju


സാംസ്കാരിക പ്രവർത്തകരുടെ പൊതു പ്രസ്താവന

======================================

വിഷയം: സന്ധ്യയുടെ ശരീരം പോസ്റ്റ്...

Posted by Sanal Kumar Sasidharan on Thursday, 19 November 2020

Tags:    
News Summary - sanal kumar sasidaran fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.