ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രതിഫലം നൽകിയില്ല എന്നുള്ള ബാലയുടെ ആരോപണത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വാർത്താസമ്മേളനത്തിന് ശേഷം ബാലക്ക് രണ്ട് ലക്ഷം പ്രതിഫലം നൽകിയതിന്റെ തെളിവുകൾ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിന് ചുവടെയാണ് പിന്തുണ അറിയിച്ചു കൊണ്ട് സന്തോഷ് പണ്ഡിറ്റ് രംഗത്ത് എത്തിയത്. നിങ്ങൾ ശരിയാണെന്ന് ഞങ്ങൾക്ക് അറിയാമെന്നായിരുന്നു പണ്ഡിറ്റ് പറഞ്ഞത്.
'പൊളിച്ചു ഡിയർ.. കീപ് ഇറ്റ് അപ്പ്.. ഈ സ്റ്റേറ്റ്‌മെന്റ് ഇങ്ങനെ പബ്ലിക് ആയി ഇട്ടില്ലെങ്കിലും നിങ്ങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം. എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്..നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു..വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക . ദൈവം നിങ്ങളോടൊപ്പം ഉണ്ട്. എല്ലാവിധ ആശംസകളും'- സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ചുവടെ കുറിച്ചു. പണ്ഡിറ്റിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. 12000 ലൈക്കുകളാണ് കമന്റിന് മാത്രം ലഭിച്ചിരിക്കുന്നത്.
ബാലയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് താൻ ആണെന്നും 20 ദിവസം അഭിനയിച്ചതിന് രണ്ട് ലക്ഷം രൂപ നൽകിയെന്നും വാർത്താസമ്മേളനത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു ദിവസം പതിനായിരം രൂപ പ്രതിഫലം എന്ന നിലയിലാണ് രണ്ട് ലക്ഷം രൂപ നൽകിയത്. ബാലയുടെ ചിത്രത്തിൽ താൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.