തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ ‘സൗദി വെള്ളക്ക’ ഒ.ടി.ടിയിലേക്ക്. ജനുവരി ആറു മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യും. ദേവി വർമ, ലുക്ക്‌മാൻ അവറാൻ, ബിനു പപ്പു, ധന്യ അനന്യ, സുജിത്ത് ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് സന്ദീപ് സേനനാണ്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമാവുന്നത് 80 വയസോളം പ്രായമുള്ള ഉമ്മയും ഒരു കുട്ടിയുമാണ്. കോടതിവിധികളിൽ വന്നുചേരുന്ന കാലതാമസം ഓരോ കേസുമായും ബന്ധപ്പെട്ടു കിടക്കുന്ന മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്നുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍, ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം പാലി ഫ്രാന്‍സിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, കലാസംവിധാനം സാബു വിതുര, മേക്കപ്പ് മനു മോഹന്‍, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍സ് യെല്ലോ ടൂത്ത്, പിആർഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.