കോഴിക്കോട്: ബിരിയാണി സിനിമക്കെതിരെ രഹസ്യ അജണ്ടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകൻ സജിൻ ബാബു. കേരളത്തിെൻറ സാംസ്കാരിക അന്തരീക്ഷം ഇപ്പോഴും എന്തിനെയൊക്കെയോ ഭയപ്പെടുന്നുണ്ടെന്നും അതാണ് ബിരിയാണിക്ക് നേരിടേണ്ടിവരുന്ന വിലക്കെന്നും സജിൻ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിൽ 'മുഖാമുഖ'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമക്ക് പല മേളകളിലും നല്ല സ്വീകാര്യത കിട്ടിയപ്പോഴാണ് തിയറ്റർ റിലീസ് വേണമെന്നും നാട്ടുകാരിെലത്തണമെന്നും ആഗ്രഹിച്ചത്. എന്നാൽ, പലയിടത്തും സിനിമയെ മാറ്റിനിർത്താനുള്ള രഹസ്യ നടപടികളാണ് നടക്കുന്നത്. സിനിമ ഇസ്ലാം വിരുദ്ധമാണെന്ന് പലരും ആരോപിക്കുന്നു. എന്നാൽ, സിനിമ പൂർണമായും കണ്ട് വിലയിരുത്തുന്നവർക്ക് അത്തരമൊരു അഭിപ്രായമില്ല. തെൻറ ചുറ്റുപാടുമുള്ള സ്ത്രീകളുടെ ജീവിതമാണ് സിനിമയിൽ ചിത്രീകരിച്ചത്. വിദേശ സിനിമകളിലെ തുറന്നുപറച്ചിൽ പ്രശ്നമില്ലാതെ നാം ചർച്ച ചെയ്യുകയും ഇത്തരം തുറന്നുപറച്ചിലുകൾ മലയാള സിനിമകളിൽ അനുവദിക്കാതിരിക്കുകയും െചയ്യുകയാണ്-സജിൻ ബാബു പറഞ്ഞു. പ്രസ്ക്ലബ് െസക്രട്ടറി പി.എസ്. രാകേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.