പ്രഖ്യാപനം മുതൽ ആരാധകരുടെ ഇടയിൽ ഏറെ ചർച്ചയായ ചിത്രമാണ് പത്താൻ. നാല് വർഷത്തിന് ശേഷം പുറത്തെത്തുന്ന ഷാറൂഖ് ഖാൻ ചിത്രം എന്ന നിലയിലാണ് തുടക്കത്തിൽ സിനിമ ചർച്ചയായത്. എന്നാൽ ആദ്യ ഗാനമായ ബേഷരം രംഗ് പുറത്ത് വന്നതോടെ ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. ചിത്രം ബഹിഷ്കരിക്കണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്നുണ്ട്. ഇതായിരുന്നു വിമർശനങ്ങളുടെ തുടക്കം. പിന്നീട് ചിത്രത്തിന്റെ പേരും വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ സിനിമ പ്രദർശനത്തിനെത്തിയതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയിരിക്കുകയാണ്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം 1000 കോടിയിലേക്ക് അടുക്കുകയാണ്.
ചിത്രം സൂപ്പർ ഹിറ്റായി പ്രദർശനം തുടരുമ്പോൾ വിവാദ ഗാനമായ ബേഷരം രംഗിന്റെ മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യഷ് രാജ് ഫിലിംസ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് റിലീസ് ചെയ്തിരിക്കുന്നത്. വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലായിട്ടുണ്ട്.
വിശാൽ ദദ് ലിയാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേർന്നാണ് സംഗീത ഒരുക്കിയിരിക്കുന്നത്. ശിൽപ റാവു, കരാലിസ മൊണ്ടെയ്റോ, വിശാൽ , ശേഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈഭവി മെർച്ചന്റാണ് നൃത്തരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സ്‌പെയിനിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നത് വിഡിയോയിൽ കാണാം. മോശമായ കാലാവസ്ഥയെ തരണം ചെയ്താണ് ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ ദൃശ്യമാണ്
294 മില്യണിലധികം വ്യൂസാണ് 'ബേഷാരം രംഗ്' ഇതുവരെ യൂട്യൂബിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.