ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ആഗോളതലത്തിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. വിജയത്തിന്റെ സന്തോഷം പങ്കിടാൻ കഴിഞ്ഞ ദിവസം ഷാരൂഖ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ഇതിൽ ഷാരൂഖ് തന്റെ ചിത്രത്തെക്കുറിച്ചും സുഹൃത്തായ സൽമാൻ ഖാനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. പത്താനിൽ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
സൽമാനെ കാണാനായി തിയേറ്ററിലെത്തിയ താൻ ഷാരൂഖ് ഫാനായാണ് മടങ്ങിയതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘ഞാനും ഒരു ടൈഗർ ആരാധകനാണ് സഹോദരാ… അദ്ദേഹത്തിനൊപ്പം ഞാനും താങ്കളുടെ ഹൃദയത്തിലുണ്ടാകട്ടെ’ യെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. ചിത്രത്തിൽ സൽമാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ടൈഗർ എന്നത്.
ചിത്രം ഹിറ്റ് ലിസ്റ്റിലിടം നേടി പക്ഷെ സൽമാന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ തോൽപ്പിക്കാനായില്ല എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. ഇതിനു മറുപടിയായി സൽമാൻ തന്നെയാണ് എക്കാലത്തെയും മികച്ച താരം എന്നാണ് ഷാരൂഖ് പറഞ്ഞു. ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം (ജി.ഒ.ടി) അഥവാ ‘ഗോട്ട്’ എന്നാണ് സൽമാനെ താരം വിശേഷിപ്പിച്ചത്.
‘സൽമാൻ ഭായിയെ പറ്റി എന്ത് പറയാൻ. യുവാക്കൾ ഇപ്പോൾ പറയാറില്ലേ. ഗോട്ട്, ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം. അതുതന്നെ’ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ നാല് ദിവസം കൊണ്ട് 429 കോടിയാണ് അഗോളതലത്തിൽ നേടിയിരിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇതിനോടകം ഇന്ത്യയിൽ നിന്ന് മാത്രം 265 കോടിയാണ് സ്വന്തമാക്കിയിട്ടുണ്ട്. ട്രേയിഡ് അനലിസ്റ്റ് തരുൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒന്നാം ദിവസം ആഗോള തലത്തിൽ 100 കോടി നേടിയ ചിത്രം ഇന്ത്യൻ സിനിമയിലെ ഇതുവരെയുണ്ടായിരുന്ന റെക്കോർഡുകൾ മറികടന്നു. ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ബോളിവുഡ് ചിത്രം എന്ന റെക്കോർഡ് ഇനി പത്താന് സ്വന്തമാണ്. കെ.ജി.എഫ്2 അഞ്ച് ദിവസം കൊണ്ടും ബാഹുബലി ആറ് ദിവസം കൊണ്ടുമാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ഈ റൊക്കോർഡാണ് നാല് ദിവസം കൊണ്ട് ഷാറൂഖ് മറികടന്നത്.
Salman bhai is…woh kya kehte hain aaj kal…young log…haan….GOAT. ( greatest of all time ) #Pathaan https://t.co/91HJy8UZxU
— Shah Rukh Khan (@iamsrk) January 28, 2023
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ പ്രദർശനത്തിന് എത്തിയത്. എന്നാൽ ഇതൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. അതേസമയം ഷാറൂഖ് ഖാന്റെ മടങ്ങി വരവ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും ഒരുപോലെ ആഘോഷമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.