ചെന്നൈയിൽ നയൻതാരയുടെ വസതിയിലെത്തി ബോളിവുഡിന്റെ കിങ് ഖാൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. അറ്റ്ലിയും നയൻതാരയുടെ വീട്ടിലെത്തിയിരുന്നു. ഷാരൂഖ് ഖാൻ നയൻസിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
തടിച്ചുകൂടിയ ആരാധകർക്ക് നടുവിലൂടെ കാറില്‍ കയറുന്ന ഷാറുഖ്, കാര്‍ ഡോര്‍ പകുതി തുറന്ന് നയൻതാരയോട് യാത്ര പറയുന്നതായി വിഡിയോയിൽ കാണാം. ഏകദേശം അരമണിക്കൂറോളം അദ്ദേഹം നയൻതാരയുടെ കുടുംബത്തിനൊപ്പം സമയം ചിലവഴിച്ചിരുന്നു.
അതേസമയം, ജവാന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുക. സംഗീതം അനിരുദ്ധ്.
എസ്.ആർ.കെയുടെ പുതിയ ചിത്രം പത്താൻ ബോക്സോഫീസിൽ 1000 കോടിയിലേക്ക് കുതിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റിലേക്കാണ് പത്താന്റെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.