ആയിരം കോടിക്ക് പിന്നാലെ പുതിയ നേട്ടവുമായി ഷാറൂഖ് ഖാന്റെ പത്താൻ...

ഷാറൂഖ് ഖാൻ, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ പത്താൻ, മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.

ആഗോളതലത്തിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഷാറൂഖ് ഖാൻ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പത്താന്റെ ഹിന്ദി പതിപ്പ് 500 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്. 32 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

250 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം റിലീസ് ചെയ്ത ആദ്യദിനം 106 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. ഇതിൽ 57 കോടി ഇന്ത്യയിൽ നിന്ന് ലഭിച്ചതാണ്. ഒരു ബോളിവുഡ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ കൂടിയായിരുന്നു ഇത്.

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പത്താന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈമാണ്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 100 കോടി രൂപക്കാണ് പ്രൈം സ്ട്രീമിങ് അവകാശം നേടിയിരിക്കുന്നത്. ഏപ്രിൽ മാസത്തോടെ ചിത്രം ഒ.ടി.ടിയിൽ എത്തും.

Tags:    
News Summary - Shah Rukh Khan's Pathaan enters Rs 500 crore club for its Hindi version

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.