ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. വധശിക്ഷയിൽ കുറഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ ബിഹാർ സ്വദേശി അസ്ഫാഖ് ആലത്തിനാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി വധശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ജീവിതാവസാനം വരെയാണ് ജീവപര്യന്തം തടവെന്ന് കോടതി പ്രത്യേകം പറഞ്ഞു. കേരളം ഞെട്ടിയ അതിക്രൂര കൊലപാതകത്തിൽ ഇന്ന് ശിശു ദിനത്തിലാണ് വിധി വന്നിരിക്കുന്നത്.
നവംബർ നാലിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പീഡനം എന്നിവ അടക്കം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 11 കുറ്റങ്ങളും പോക്സോ നിയമപ്രകാരമുള്ള അഞ്ച് കുറ്റങ്ങളും തെളിഞ്ഞതാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നു.
ജൂലൈ 28നാണ് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.