'പുരുഷന്മാരെ മോശമായി ചിത്രീകരിച്ചു, നെഗറ്റീവ് സന്ദേശം തരുന്നു', 'വിവേകാനന്ദൻ വൈറലാണ്' ചിത്രത്തിനെതിരെ കേസ്; പ്രതികരിച്ച് നിർമാതാവ്

 ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിനെതിരെ പ്രേക്ഷകൻ നൽകിയ പരാതിയും വൈറലായിരിക്കുകയാണ്. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നാണ് പരാതി. ചിത്രത്തിന്റെ നിർമാതാക്കളും പരാതിയോട് പ്രതികരിച്ചിട്ടുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ പി എസ് ഷെല്ലിരാജ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ..

'വിവേകാനന്ദൻ വൈറലാണ്' എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്.. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങൾ.

വിവേകാനന്ദനെ പോലെ പുറമെ മാന്യനായി നടിക്കുകയും എന്നാൽ സ്ത്രീകളെ അടിമകളായി കാണുകയും പെരുമാറുകയും ചെയ്യുന്ന പുരുഷൻമാരും നമുക്ക് ചുറ്റിലുമുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. അത്തരം ബഹുമുഖമുള്ളവരെ തിരിച്ചറിയുകയും പുറത്ത് കൊണ്ടുവരികയും നമ്മുടെ പെൺകുട്ടികളെ പ്രതികരിക്കാൻ പ്രാപ്തരക്കേണ്ടതും നാടിന്റെ പുരോഗതിക്ക് ഏറ്റവും ആവശ്യമായ ഒരു കാര്യമാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ സബ്ജക്ട് ഇത് വരെ സിനിമയിൽ വന്നിട്ടില്ല അയത് കൊണ്ട് വളരെയധികം പ്രാധാന്യം ഈ സബ്ജക്ടിനുണ്ട് അഡ്രസ്സ് ചെയ്യപ്പെടേണ്ട വിഷയത്തിൽ നിന്നും പിന്മാറാൻ ഞങ്ങളൊരുക്കമല്ല. ഈ സിനിമ കണ്ട് നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ നിങ്ങളും ഒരു വിവേകാനന്ദനാണെന്ന് ഞാൻ പറയും. എന്തായാലും ഈ കേസ് ഞങ്ങൾ നിമയപരമായി തന്നെ നേരിടും. സിനിമ കാണുകയും ഞങ്ങളെ സപ്പോർട് ചെയ്യുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി'- ഷെല്ലിരാജ് കുറിച്ചു.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കമല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ സിനിമയാണിത് . സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ എന്നിവരാണ് നായികമാർ. ജോണി ആന്റണി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    
News Summary - Shaine Tom Chacko's 'Vivekanandan Viralaanu Producer Reaction About complaint about Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.