ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാർത്തകളിൽ പ്രതികരണവുമായി മുതിർന്ന നടൻ മുഖേഷ് ഖന്ന. സമൂഹമാധ്യമങ്ങളിലെ തെൻറ വ്യാജ മരണവാർത്ത കണ്ട് നിരവധിപേരാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലാണ് ശക്തിമാൻ നടൻ മുകേഷ് ഖന്നയുടെ പ്രതികരണം.
നിങ്ങളുടെ അനുഗ്രഹത്താൽ താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഒരു ആശുപത്രിയിലും അഡ്മിറ്റ് ചെയ്തിട്ടുമില്ല. ആരാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നത് അറിയില്ല. അവരുടെ ലക്ഷ്യവും അറിയില്ല. വ്യാജ വാർത്തകളിലൂടെ ജനങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്നും മുഖേഷ് ഖന്ന പറഞ്ഞു.
ഈ മാനസിക രോഗികൾക്കുള്ള ചികിത്സയെന്താണ്. ആരാണ് ഇവരെ ശിക്ഷിക്കുക. ഇനിയെങ്കിലും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1990കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ശക്തിമാൻ എന്ന സീരിയലിലൂടെയാണ് മുഖേഷ് ഖന്ന ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.