വിജയ്​ സേതുപതിക്കെതിരെ ട്വിറ്ററിൽ ഷെയിം ഹാഷ്​ടാഗ്​; നടനെ ബഹിഷ്​കരിക്കാൻ ആഹ്വാനം

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ്​ താരം മുത്തയ്യ മുരളീധരൻെറ ജീവിത കഥ പറയുന്ന '800' എന്ന ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്ന വിജയ് സേതുപതിക്കെതിരെ ട്വിറ്ററിൽ ഷെയിം ഹാഷ്​ടാഗ്​. ഷെയിം ഓൺ യൂ വിജയ്​ സേതുപതി എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തിയിരിക്കുന്നത്​. സേതുപതിയെ ബഹിഷ്​കരിക്കുക എന്ന ഹാഷ്​ടാഗും ട്രെൻഡിങ്ങിലുണ്ട്​.

മുത്തയ്യ മുരളീധരനായി സേതുപതി എത്തുന്ന ചിത്രത്തിൻെറ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ്​ സേതുപതിക്കെതി​രെ വിമര്‍ശനം ശക്തമായത്.

മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണെന്നും, വിജയ് സേതുപതി തമിഴ് സിനിമക്ക്​ അപമാനമാണെന്നുമുള്ള വാദങ്ങളുമായാണ് ഒരു വിഭാഗം രംഗത്തെത്തയിരിക്കുന്നത്.

ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്തെ തമിഴരെ അടിച്ചമര്‍ത്തുന്നവരാണെന്നും, ആ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ഒരു ക്രിക്കറ്റ് താരത്തെ വിജയ് സേതുപതി അവതരിപ്പിക്കുന്നത് അന്യായമാണെന്നും ട്വിറ്ററാറ്റികള്‍ വാദിക്കുന്നു.

സിനിമ ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ വിജയ് സേതുപതി തയാറാകണമെന്ന്​ സംവിധായകൻ സിനു രാമസാമിയും ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.