ഷൈൻ നിഗമും സണ്ണി വെയ്‌നും ഒരുമിക്കുന്ന വേല, ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് ദുൽഖർ

സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ. തന്റെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തത്. ഷെയിൻ നിഗവും സണ്ണി വെയ്‌നും പൊലീസ് ഗെറ്റപ്പിൽ നിൽക്കുന്നതാണ് പോസ്റ്ററിൽ.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത്‌ എം.സജാസ് രചന നിർവഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷൻസാണ്.

ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത സംവിധാനം : സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പി ആർ ഒ: പ്രതീഷ് ശേഖർ.

Tags:    
News Summary - Shane Nigam and Sunny Wayne Movie Vela's Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.