മാധ്യമങ്ങളെക്കണ്ട് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

മാധ്യമങ്ങളെക്കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങിയോടി ഷൈൻ ​ടോം ചാക്കോ. പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതിന് ശേഷമായിരുന്നു തിയറ്ററിൽ രസകരമായ സംഭവം. സിനിമയുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. പ്രേക്ഷകർ അഭിപ്രായം പറയുന്നതിനിടെ ഒരാൾ ഇറങ്ങിയോടി.

മാസ്ക് വെച്ച് ഇറങ്ങിയോടിയ ആളെ നോക്കിയപ്പോൾ അത് ഒരു പരിചിതമുഖമായിരുന്നു. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ ഷൈൻടോം ചാക്കോയായിരുന്നു ഇറങ്ങിയോടിയത്. സിനിമയെ കുറിച്ച് ചോദിക്കാനായി ചില മാധ്യമപ്രവർത്തകരും അദ്ദേഹത്തിന് പിറകെ ഓടിയെങ്കിലും ഷൈൻ പിടികൊടുത്തില്ല.

തിയറ്ററിന് ചുറ്റും ഓടിയ ശേഷം ഷൈൻ മാധ്യമങ്ങൾക്ക് പിടിനൽകാതെ പുറത്തേക്ക് പോയി. ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ ​തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.

Full View

Tags:    
News Summary - Shine Tom Chacko Funny Run at his filim First show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.