മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ 14 ന് തിയറ്ററുകളിൽ എത്തുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലർത്തി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.