'സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്‌നങ്ങളില്ല, അങ്ങനെ സംസാരിക്കുന്നതില്‍ അര്‍ഥമില്ല' -ഷൈന്‍ ടോം ചാക്കോ

സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്‌നങ്ങളില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. വിചിത്രം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംസാരിക്കുന്നതില്‍ അര്‍ഥമില്ല. സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ വിവേചനം അവസാനിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോ സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്ന് പറഞ്ഞത്. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നമുണ്ട്. എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നാല്‍ വരുന്നവരെല്ലാം നടന്മാര്‍ ആകുന്നില്ല. സ്ത്രീയും പുരുഷനും ഒരുപോലെയാകില്ലെന്നും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

സിനിമയില്‍ വനിത സംവിധായകര്‍ വന്നാല്‍ പ്രശ്‌നം കുറയുമോ എന്ന ചോദ്യത്തിന് അവര്‍ വന്നാല്‍ പ്രശ്‌നം കൂടുകയേ ഉള്ളൂ എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അമ്മായി അമ്മ മരുമകള്‍ പ്രശ്‌നം ഉണ്ടാകില്ലല്ലോ എന്നും ഷൈന്‍ ചോദിച്ചു.

Tags:    
News Summary - Shine Tom Chacko Opens Up About Gender Equality In Malayalam Movie Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.