ക്രിക്കറ്റിലെ പഴയ വിഖ്യാത താരങ്ങളിൽ പലരും അവരുടെ എക്കാലത്തേയും മികച്ച ഏകദിന-ടെസ്റ്റ് ടീമുകൾ ഏതാണെന്ന് പുറത്തുവിടാറുണ്ട്. ഏറ്റവും മികച്ച താരങ്ങളെ പല ടീമുകളിൽ നിന്നും തെരഞ്ഞെടുത്തുകൊണ്ടാണ് തയ്യാറാക്കുന്ന പട്ടിക പുറത്തുവിടുന്നതോടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ അതിൽ ഏതൊക്കെ ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാനും അതിനെ കുറിച്ച് ചർച്ച ചെയ്യാനും എപ്പോഴും മുന്നിലുണ്ടാവാറുമുണ്ട്.
ഏറ്റവും ഒടുവിൽ, പാകിസ്താെൻറ റാവൽപിണ്ടി എക്സ്പ്രസായ ശുഹൈബ് അക്തറാണ് തെൻറ എക്കാലത്തേയും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ഇന്ത്യൻ താരങ്ങൾക്കും നാല് പാകിസ്താൻ താരങ്ങൾക്കും അക്തർ തെൻറ ടീമിൽ ഇടം നൽകിയിട്ടുണ്ട്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ് ടീമിലെ ഒാപണർ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി വിക്കറ്റ് കീപ്പിങ് കാക്കും. യുവരാജ് സിങ്ങാണ് മറ്റൊരു താരം. കപിൽ ദേവും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പാകിസ്താൻ ടീമിൽ നിന്ന് ഇൻസിമാമുൽ ഹഖ്, സഇൗദ് അൻവർ, വസീം അക്രം, വഖാർ യൂനിസ് എന്നിവരാണ് ടീമിലുള്ളത്.
ആസ്ട്രേലിയൻ ബൗളിങ് ഇതിഹാസം ഷെയ്ൻ വോൺ ടീമിനെ നയിക്കുമെന്നാണ് അക്തർ പറയുന്നത്. ഒാസീസിൽ നിന്ന് ആദം ഗിൽക്രിസ്റ്റിനും അവസരം നൽകിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് താരം ഗോർഡൻ ഗ്രീനിഡ്ജാണ് സച്ചിനൊപ്പം ഒാപണറായി ഇറങ്ങുകയെന്നും മുൻ പാക് ഫാസ്റ്റ് ബൗളർ ഒരു യൂട്യൂബ് വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.