സ്മിത പാട്ടീലും നസ്റുദ്ദീൻ ഷായും അമരീഷ് പുരിയുമടക്കമുള്ളവർ തന്റെ ‘മന്ധൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചത് മാസത്തിലേറെ കഴുകാത്ത വേഷവുമായിട്ടെന്ന് ശ്യാം ബെനഗൽ
വിഖ്യാത ഇന്ത്യൻ സംവിധായകൻ ശ്യാം ബെനഗൽ തന്റെ പ്രശസ്ത ചിത്രമായ ‘മന്ധനി’ൽ നസ്റുദ്ദീൻ ഷായും സ്മിത പാട്ടീലും അമരീഷ് പുരിയും അടക്കമുള്ളവരെ 45 ദിവസത്തോളം ഒരേ വസ്ത്രം ധരിപ്പിച്ച് അഭിനയിപ്പിച്ചു! ഗുജറാത്തിലെ അത്യുഷ്ണമുള്ള സംഗൻവ ഗ്രാമത്തിൽ നടന്ന ഷൂട്ടിങ്ങിലാണ്, കഥാപാത്രങ്ങളുടെ പൂർണതക്കുവേണ്ടി ആഴ്ചകളോളം ഒരേ വസ്ത്രത്തിൽ അഭിനയിപ്പിച്ചതെന്ന് ശ്യാം ബെനഗൽ പറഞ്ഞു.
‘വെള്ളമില്ലാത്തതിനാൽ ഇവിടങ്ങളിലെ ജനങ്ങൾ ആഴ്ചകളോളം കുളിക്കാതെയാണ് ജീവിക്കുന്നത്. അതുകൊണ്ട് ഞാൻ നസീറിനോടും സ്മിതയോടും അമരീഷിനോടും ഗിരീഷ് കർണാടിനോടുമെല്ലാം വസ്ത്രങ്ങൾ മാറ്റരുതെന്ന് ആവശ്യപ്പെട്ടു. അവരുടെ വസ്ത്രം നാറുമെങ്കിൽ ഒന്നിച്ച് നാറിക്കോട്ടെ എന്നും കരുതി’ -ബെനഗൽ പറഞ്ഞു.
1976ൽ പുറത്തിറങ്ങിയ ‘മന്ധൻ’ നവീകരിച്ച പ്രിന്റുമായി, ഇന്നാരംഭിക്കുന്ന കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തുകയാണ്. ക്രൗഡ് ഫണ്ടിങ്ങിന്റെ ആദ്യകാല മാതൃകയായ ‘മന്ധൻ’, ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിലെ അംഗങ്ങളായ അഞ്ചുലക്ഷം കർഷകരിൽനിന്ന് രണ്ടുരൂപ വീതം പിരിച്ചാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.