ആദ്യം ദേഷ്യം വന്നു; ട്രോളുകളോടുള്ള ഭർത്താവിന്റെ പ്രതികരണത്തെ കുറിച്ച് ശ്രിയ ശരൺ

 നടി ശ്രിയ ശരണിനെ പോലെ ഭർത്താവ് ആൻഡ്രി കൊസ്ചെവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അജയ് ദേവ് ഗണിന്റെ ദൃശ്യം 2 പുറത്തിറങ്ങിയതിന് ശേഷം ഇരുവരും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം ശ്രിയ അഭിനയിച്ച ചിത്രമാണിത്. റഷ്യൻ പൗരനായ ഭർത്താവ് ആൻഡ്രി കൊസ്ചെവിനോടൊപ്പമാണ് താരം സിനിമ കാണാനെത്തിയത്. ഇത് വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. 

ഇപ്പോഴിതാ  ട്രോളുകൾക്കെതിരെയുളള  ഭർത്താവിന്റെ പ്രതികരണത്തെ കുറിച്ച് വ്യക്തമാക്കുകയാണ് ശ്രിയ ശരൺ. ദൃശ്യം2 ന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ട്രോളുകൾ കാര്യമാക്കാറില്ലെന്നും ഇതുവായിച്ച് ചിരിക്കാറാണ് പതിവെന്നും താരം  പറഞ്ഞു.

'ട്രോളുകൾ കാര്യമാക്കാറില്ല. കൂടാതെ എന്നെ അലോസരപ്പെടുത്തുന്ന കമന്റുകൾ വളരെ അപൂർവ്വമായി മാത്രമേ കാണാറുളളൂ. ഇത് തമാശയാണെങ്കിൽ വായിച്ചു ചിരിക്കും. മോശമായത്  തള്ളി കളയും. തുടക്കത്തിൽ മോശം കമന്റുകൾ ഭർത്താവിന്  ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ദേഷ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തതോടെ അത് മാറി. ഇപ്പോൾ കമന്റ് ബോക്സ് മ്യൂട്ട് ചെയ്തിരിക്കുകയാണ്'  - നടി പറഞ്ഞു.

Tags:    
News Summary - Shriya Saran reveals husband Andrei Koscheev Reaction About Trolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.