താരങ്ങളായ സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ട്. മാർച്ച് 27 ന് തെലങ്കാനയിലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വളരെ സ്വകാര്യമായിട്ടാണ് ചടങ്ങുകൾ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ താരങ്ങൾ ഇതുവരെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
2021ലെ തെലുങ്ക് ചിത്രമായ 'മഹാ സമുദ്ര'ത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും പൊതുവേദികളിൽ ഒന്നിച്ചെത്താൻ തുടങ്ങിയത്. 2023 ൽ അദിതിക്ക് മനോഹരമായ പിറന്നാൾ ആശംസ നേർന്നുകൊണ്ട് സിദ്ധാർഥ് എത്തിയിരുന്നു. അദിതിയുടെ ചിത്രത്തിനൊപ്പം വളരെ സുന്ദരമായ കവിതയാണ് സിദ്ധാര്‍ഥ് പങ്കുവച്ചത്.
എസ്. യു അരുൺ കുമാർ സംവിധാനം ചെയ്ത 'ചിറ്റ' ആണ് നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നിമിഷ സജയൻ, അഞ്ജലി നായർ, ആർ ദർശൻ എന്നിവരായിരുന്നു മറ്റു താരങ്ങൾ. ശങ്കറിനൊപ്പമുള്ള കമൽഹാസന്‍റെ ഇന്ത്യൻ 2-ല്‍ ഒരു പ്രധാന വേഷത്തില്‍ സിദ്ധാര്‍ഥ് എത്തുന്നുണ്ട്. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.