മജിസ്‌ട്രേറ്റായി സിദ്ദിഖ്; 'മഹാവീര്യർ' പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യറി'ലെ നടൻ സിദ്ദിഖിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. വീരേന്ദ്രകുമാർ എം.എം എന്ന ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായാണ് താരം ചിത്രത്തിൽ എത്തുന്നത്.

നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവരും വേഷമിടുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കിയത് എബ്രിഡ് ഷൈനാണ്.

ജൂലൈ 21ന് മഹാവീര്യർ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായ ചിത്രം, നർമ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ഇഷാൻ ചാബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്. ചിത്രസംയോജനം -മനോജ്‌, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം -ലിബിൻ മോഹനൻ, മുഖ്യ സഹസംവിധാനം -ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    
News Summary - Siddique as Magistrate; The new character poster for 'Mahaveeryar' has arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.