ചെന്നൈ: തമിഴ്നടൻ ചിമ്പുവിന്‍റെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ ലോകം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'വെന്തു തനിന്തത് കാട്' എന്ന ചിത്രത്തിനായാണ് ചിമ്പുവിന്‍റെ രൂപമാറ്റം.
15 കിലോ ശരീര ഭാരം കുറച്ച ചിമ്പുവിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആഗസ്റ്റ് 13നാണ് രൂപമാറ്റം വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങൾ ചിമ്പു തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലുടെ പങ്കുവെച്ചത്.
വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യട എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോൻ-ചിമ്പു ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ തിരിച്ചെണ്ടൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
നാല് നിർമാതാക്കൾക്ക് ചിമ്പു കുടിശ്ശിക നൽകാനുണ്ടെന്ന് പരാതി ഉയർന്നതോടെ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും ഫിലിം എപ്ലോയീസ് ഫെഡറേഷൻ സൗത്ത് ഇന്ത്യയും ചിത്രവുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നിർമാതാവ് ഇശാരി ഗണേഷ് കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരമായിരുന്നു.
വെങ്കട്പ്രഭു ഒരുക്കിയ 'മാനാട്' ആണ് ചിമ്പുവിേന്റതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.