ശ്രീജിത്ത് രവിക്ക് ജാമ്യം; ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നൽകണം

കൊച്ചി: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിൽ ശ്രീജിത്ത് രവിക്ക് ജാമ്യം. ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയോടെയാണ് ഹൈകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന കേസിൽ തൃശൂർ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് കുട്ടികൾക്ക് മുന്നിൽ നഗ്നത കാട്ടിയത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്

സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നടൻ നഗ്നത പ്രദർശിപ്പിച്ചിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ, പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ശ്രീജിത്ത് രവി മുമ്പും കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് കേസുണ്ടായിരുന്നു. 2016ൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായിരുന്നു. പിന്നീടും ഇയാൾക്കെതിരെ നഗ്നത കാട്ടിയതിന് പരാതികളുയർന്നിരുന്നു.

Tags:    
News Summary - Sreejith Ravi got bail in Posco case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.