തിരുവനന്തപുരം: ജൂറിയെ മാറ്റാൻ കോടതിയെ സമീപിച്ചവരെ അമ്പരപ്പിച്ച് പ്രഖ്യാപനം. സ്വജനപക്ഷപാതമുന്നയിച്ച് ഹൈകോടതിയിൽ കേസ് നൽകിയ ഷിനോസ് എ. റഹ്മാെൻറയും സജാസ് റഹ്മാെൻറയും വാസന്തിക്കാണ് മികച്ച ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്കാരങ്ങൾ ലഭിച്ചത്.
മകന് ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9' അവാര്‍ഡിന് സമര്‍പ്പിച്ചതിനാല്‍ ചലചിത്ര അക്കാദമി കമല്‍ ചെയര്മാന് സ്ഥാനം രാജിവെക്കണമെന്നും ഈ സിനിമയെ ഒരു അവാര്‍ഡിനും പരിഗണിക്കരുതെന്നുമെന്നും ആവശ്യപ്പെട്ടാണ് സംവിധായകരായ സതീഷ് ബാബുസേനന്‍, ഷിനോസ് എ.റഹ്മാന്, സംഗീതസംവിധായകന് കെ. സന്തോഷ് എന്നിവര്‍ ഹരജി നൽകിയത്.
ജൂറി ചെയർമാനായ മധു അമ്പാട്ടിനെ മാറ്റി പകരം അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി എന്‍.കരുണ്‍ എന്നിവരുള്‍പ്പെട്ട സമിതി രൂപവത്കരിച്ച് പുതിയ ജൂറി അംഗങ്ങളെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, കോടതി തള്ളി. അവാർഡ് പട്ടികയുമായി മന്ത്രി എ.കെ. ബാലന് മുന്നിലെത്തിയ ജൂറി അംഗങ്ങളോട് ചരിത്രപരമായ തീരുമാനമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.