ഷാറൂഖിനേയും 'സ്ത്രീ' തടവിലാക്കി; പത്താന്റെ റെക്കോഡ് ഇനി ശ്രദ്ധ കപൂറിന്

ശ്രദ്ധ, കപൂർ, രാജ് കുമാർ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമർ കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് സത്രീ 2. ഹൊറർ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം 2017 ൽ പുറത്തിറങ്ങിയ സ്ത്രീ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്. ആദ്യഭാഗത്തെക്കാൾ കൂടുതൽ ജനശ്രദ്ധയാണ്  രണ്ടാം ഭാഗത്തിന് ലഭിക്കുന്നത്.

60 കോടി ബജറ്റിൽ ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ സ്ത്രീ2 ബോളിവുഡിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇപ്പോഴിതാ  ഷാറൂഖ് ഖാന്റെ പത്താന്റെ റെക്കോർഡ് മറികടന്നിരിക്കുന്നത് സ്ത്രീ 2.

ഹിന്ദിയിൽ പുറത്തെത്തിയ പത്താൻ ശനിയാഴ്ച 516 കോടിയാണ് ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് നേടിയത്. ഞായറാഴ്ച ചിത്രം 527 കോടി നേടി ഷാറൂഖ് ഖാന്റെ പത്താനെ മറികടന്നു. പോയ വർഷം ജനുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രം 524 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. നിലവിൽ ഷാറൂഖ് ഖാന്റെ തന്നെ ജവാൻ ആണ് ഏറ്റവും കൂടുതൽ ലാഭം നേടി ബോളിവുഡ് ചിത്രം. 2023 ൽ തിയറ്ററുകളിലെത്തിയ ജവാൻ 582 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. രണ്ടാം സ്ഥാനത്ത് ശ്രദ്ധയുടെ സ്ത്രീ 2 ആണ്. കിങ് ഖാന്റെ പത്താനെ മറി കടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. ആദ്യഭാഗത്തിലെ താരങ്ങളായ പങ്കജ് ത്രിപാഠി,അപാർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരും രണ്ടാം ഭാഗത്തിലുമുണ്ട്.സ്ത്രീ 2യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ ജിഗാറാണ്.ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Stree 2 box office collection: Shraddha Kapoor film beats Shah Rukh Khan-starrer Pathaan's record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.