ഷാറൂഖ് ഖാന്റെ പത്താനെ തകർക്കാൻ സ്ത്രീക്ക് ആകുമോ? ചിരിപ്പിച്ചും പേടിപ്പിച്ചും 'സ്ത്രീ 2'

ബോളിവുഡ് ബോക്സോഫീസിൽ പുതിയ ചരിത്രം കുറിക്കുകയാണ് ശ്രദ്ധ കപൂറിന്റെ സ്ത്രീ 2. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ വലിയ ചർച്ചയാവുകയാണ്. ആഗസ്റ്റ്15 ന്   പുറത്തിറങ്ങിയ സ്ത്രീ 2 അധികം വൈകാതെ തന്നെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം 500 കോടി ക്ലബ്ബിൽ എത്തും. 

2018 ൽ പുറത്തിറങ്ങിയ ഹൊറർ- കോമഡി ചിത്രമായ സ്ത്രീയുടെ രണ്ടാം പതിപ്പാണ് സ്ത്രീ 2. 50 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതിനോടകം ഇന്ത്യൻ ബോക്സോഫീസിൽ നിന്ന്  486 കോടി നേടിയിട്ടുണ്ട്. ഉടൻ തന്നെ 500 കോടിയെന്ന ഗോൾഡൻ നമ്പർ മറി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

അക്ഷയ് കുമാർ ചിത്രത്തിനൊപ്പമാണ് ശ്രദ്ധ കപൂറിന്റെ സ്ത്രീ 2 തിയറ്ററുകളിലെത്തിയത്. രാജ്കുമാർ റാവുവായിരുന്നു ചിത്രത്തിലെ നായകൻ. സ്ത്രീ2 തിയറ്ററുകളിൽ സൃഷ്ടിച്ച ഓളത്തെ മറികടക്കാൻ അക്ഷയ് ചിത്രത്തിന് കഴിഞ്ഞില്ല.നിലവിൽ ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ് സ്ത്രീ 2. ഷറൂഖ് ഖാൻ ചിത്രം പത്താൻ ആണ് സ്ത്രീ2 ന്റെ തൊട്ട് മുന്നിലുള്ളത്. ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 543 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. വൈകാതെ തന്നെ പത്താനെ സ്ത്രീ മറി കടക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമായ സ്ത്രീ 2 ൽ ആദ്യഭാഗത്തിലെ താരങ്ങളായ പങ്കജ് ത്രിപാഠി,അപാർശക്തി ഖുറാന, അഭിഷേക് ബാനർജിയുമുണ്ട്. രണ്ടാംഭാഗത്തിന്റെ സൂചന നൽകി കൊണ്ടാണ് സ്ത്രീയുടെ ഒന്നാം പതിപ്പ് അവസാനിപ്പിച്ചത്. പുരുഷന്മാരുടെ പേടി സ്വപ്നമായ സ്ത്രീ ഇനിയും വരുമോ എന്നാണ്  പ്രേക്ഷകർ അണിയറപ്രവർത്തകരോട് ചോദിക്കുന്നത്. 

സ്ത്രീ 2യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ ജിഗാറാണ്.ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.നാലാം വാരവും തിയറ്ററുകളിൽ  സ്ത്രീ 2 വിജയകരമായി പ്രദർശനം തുടരുകയാണ്.

Tags:    
News Summary - 'Stree 2' box office Day 19: Inches closer to Rs 500 crore, eyes 'Pathaan' record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.