ത്രില്ലറുമായി ഷാറൂഖ് ഖാനും മകൾ സുഹാനയും!

 ഷാറൂഖ് ഖാന്റെ പാത പിന്തുടർന്ന് മകൾ സുഹാന ഖാനും ബോളിവുഡിൽ എത്തിയിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത ആർച്ചീസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. നെറ്റ്ഫ്ലിക്സാണ് ചിത്രം നിർമിച്ചത്.

ആർച്ചീസിന് ശേഷം സുഹാന വീണ്ടും വെള്ളിത്തിരയിൽ എത്തുന്നതായി റിപ്പോർട്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, പിതാവ് ഷാറൂഖ് ഖാനോടൊപ്പമാണ് രണ്ടാമത്തെ ചിത്രമെന്നാണ്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ  സംവിധാനം ചെയ്യുന്നത് സുജോയ് ഘോഷാണ്. ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്  സിനിമ  ഒരുക്കുന്നത്. 2024 മെയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ചിത്രം 2025 ൽ തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. എന്നാൽ  ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിൽ സജീവമായിട്ടുണ്ട്. പോയവർഷം പുറത്തിറങ്ങിയ നടന്റെ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. 2023 ൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് എസ്. ആർ.കെ ചിത്രങ്ങളായിരുന്നു. ഇതുവരെ നടൻ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - Suhana Khan’s next film with dad Shah Rukh inspired by ‘Leon: The Professional’, to go on floors in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.