സുലേഖ മൻസിൽ; ഷൂട്ടിങ് ദുബൈയിൽ

ദുബൈ: ഭീമന്‍റെ വഴിക്ക് ശേഷം അഷ്റഫ് ഹംസ സംവിധാന ചെയ്യുന്ന ചിത്രമാണ് 'സുലേഖ മൻസിൽ'. ചിത്രത്തിന്‍റെ ഷൂട്ടിങ് ദുബൈയിൽ തുടങ്ങി. ചെമ്പൻ വിനോദിന്‍റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും അഷ്റഫ് ഹംസ തന്നെയാണ്.

ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, അനാർക്കലി മരക്കാർ, ഷബരീഷ് വർമ, മാമുക്കോയ, ഗണപതി തുടങ്ങിയ താരനിരയാണ് അണിനിരക്കുന്നത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം നടക്കുന്നുണ്ട്. സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ സഹ നിർമാതാക്കളാണ്. വിഷ്ണു വിജയ് ആണ് സംഗീതം. മുഹ്സിൻ പെരാരി വരികൾ എഴുതിയിരിക്കുന്നു.

Tags:    
News Summary - Sulekha Manzil; Shooting in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.