ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് സണ്ണി ഡിയോളിന്റെ ഗദർ: ഏത് പ്രേം കഥ എന്ന ചിത്രം. 2001-ൽ റിലീസായ ചിത്രം അക്കാലത്ത് സൃഷ്ടിച്ച ബിസിനസ് 265 കോടി രൂപയായിരുന്നു. ബോളിവുഡിൽ ഇന്നത്തെ കാലത്ത് ഒരു സൂപ്പർഹിറ്റ് സിനിമ നേടുന്ന കളക്ഷനാണ് 22 വർഷങ്ങൾക്ക് മുമ്പ് ഗദറിന് ലഭിച്ചത്. അനിൽ ശർമ എന്ന ഹിറ്റ്മേക്കറായിരുന്നു ഗദർ: ഏക് പ്രേം കഥ സംവിധാനം ചെയ്തത്.
സണ്ണി ഡിയോളും അമീഷ പട്ടേലും തകര്‍ത്തഭിനയിച്ച പ്രണയചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ജൂണ്‍ ഒമ്പതിന് ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഗദര്‍ 2: ദ കഥ കണ്ടിന്യൂസ്' ആഗസ്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഗദറിന്റെ റിറിലീസ്.
1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയാണ് ഗദറിന്റെ പ്രമേയം. അമരീഷ് പുരിയും ഉത്കര്‍ഷ് ശര്‍മയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. അമൃത്സറില് നിന്നുള്ള ട്രക്ക് ഡ്രൈവറായ താരാ സിംഗും ലാഹോറിലെ മുസ്ലിം കുടുംബത്തില്‍ നിന്നുള്ള സക്കീനയും തമ്മിലുള്ള പ്രണയമാണ് ഗദർ: ഏക് പ്രേം കഥ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.