ന്യൂഡൽഹി: അമിതാഭ് ബച്ചൻ പ്രധാനകഥാപാത്രമായെത്തുന്ന ജീവചരിത്ര സിനിമ ഝൂണ്ടിന് സുപ്രീംകോടതി ഒ.ടി.ടി പ്രദർശനാനുമതി നൽകി. തെലങ്കാന ഹൈകോടതിയുടെ സ്റ്റേ റദ്ദാക്കിയാണ് മേയ് ആറിന് ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.
ഹൈദരാബാദ് സ്വദേശിയും ചലച്ചിത്ര നിർമാതാവുമായ നന്ദി ചിന്നികുമാർ പകർപ്പവകാശ ലംഘനം ആരോപിച്ച് നൽകിയ ഹരജിയിലായിരുന്നു തെലങ്കാന ഹൈകോടതിയുടെ ഇടപെടൽ. 'സ്ലം സോക്കർ' എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ വിജയ് ബർസെയുടെ കായിക ജീവിതം ആസ്പദമാക്കിയ ചലച്ചിത്രമാണ് ഝൂണ്ട്. ചിത്രം കഴിഞ്ഞ മാർച്ച് നാലിന് തിയറ്റർ പ്രദർശനത്തിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.