അലംകൃത എഴുതിയ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ. അമ്മയെ കുറിച്ചാണ് താരപുത്രി വാചാലയായത്. ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്ന വ്യക്തിയെ കുറിച്ചുളള ചോദ്യത്തിനായിരുന്നു മറുപടി. ഈ ലോകത്ത് താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തി അമ്മയാണെന്നാണ് അല്ലി പറയുന്നത്.
ഈ ലോകത്ത് ഞാൻ ഏറ്റവും സ്നേഹിക്കുന്ന വ്യക്തി അമ്മയാണ്. വളരെ ദയയോടെയാണ് അമ്മ പെരുമാറുന്നത്. നിരവധി സ്ഥലങ്ങളിൽ എന്നെ കൊണ്ടു പോവുകയും ചെയ്യും. ഒന്നിച്ച് പാചകം ചെയ്യാൻ ഞങ്ങൾക്ക് ഇഷ്ടമാണ് . എനിക്ക് വേണ്ടി നല്ല ക്ലാസുകൾ കണ്ടെത്തി തരാറുണ്ട്. ഞങ്ങൾ ഒരുമിച്ച് കളിക്കാറുണ്ട്. നിരവധി പുതിയ കാര്യങ്ങൾ അമ്മ എന്നെ പഠിപ്പിക്കാറുണ്ട്. എനിക്ക് ഉയരം വെക്കണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത് വളർന്ന് കഴിയുമ്പോൾ അത്ഭുതപ്പെടുത്തുന്ന വ്യക്തിയായി മാറണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്. മമ്മയെ ഒരുപാട് സ്നേഹിക്കുന്നു- അല്ലി നോട്ട് ബുക്കിൽ കുറിച്ചു.
മറ്റൊരു ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് മകളുടെ നോട്ട് ബുക്കിന്റെ ചിത്രം സുപ്രിയ പങ്കുവെച്ചത്.
മാതൃത്വം അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ തനിക്കും കുറ്റബോധം തോന്നാറുണ്ട്. അല്ലിക്ക് വേണ്ടി ചെയ്യുന്നത് ശരിയാണോ എന്ന് സംശയിക്കാറുണ്ട്. എന്നാൽ ഇന്ന് മകളുടെ കുറിപ്പ് കാണുമ്പോൾ ഞാൻ ചെയ്ത ചില കാര്യങ്ങളെങ്കിലും ശരിയാണെന്ന് തോന്നുന്നു- സുപ്രിയ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.