ചേര്‍ത്തല: ഒന്നര വർഷമായി തന്നെ കാത്തിരിക്കുന്ന ഉപഹാരം ഏറ്റുവാങ്ങാൻ 'തകര'യിലെ നായിക സുരേഖ ചേർത്തലയിൽ എത്തി. 'തകര' സിനിമയുടെ 40ാം വാര്‍ഷികത്തില്‍ സുരേഖക്ക് കരുതിയിരുന്ന ഉപഹാരം നൽകിയാണ് നിര്‍മാതാവ് വി.വി. ബാബു അവരെ സ്വീകരിച്ചത്. ഒന്നര കൊല്ലത്തിനപ്പുറം 'തകര'യുടെ 40ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അന്ന് സുരേഖ മാത്രം വന്നില്ല. അതിെൻറ കുറവ് നികത്താനാണ് മകളും മോഡലുമായ കാതറിന് വരുണക്കൊപ്പം സുരേഖ വന്നത്.
ബാബുവിനെ നിര്‍മാതാവായല്ല കുടുംബാംഗമായാണ് കാണുന്നതെന്ന് സുരേഖ പറഞ്ഞു. വാർഷികാഘോഷത്തിൽ പങ്കെടുക്കാനാകാതെവന്നത് വലിയ നഷ്ടമായി തോന്നുന്നു. നെടുമുടി വേണുവിനെ അവസാനമായി കാണാനാകാത്തതും വലിയ ദുഃഖമാണ്.
മലയാളം ഒട്ടും അറിയാത്ത സമയത്ത്, നിറഞ്ഞ മലയാളം സംസാരിക്കുന്ന സുഭാഷിണിയായി മലയാളത്തിെൻറ ഹൃദയത്തില്‍ കയറിയതിനു പിന്നില്‍ കുടുംബംപോലെ പ്രവര്‍ത്തിച്ച കൂട്ടായ്മയുണ്ടായിരുന്നു. തുടര്‍ന്ന് 37 സിനിമയില്‍ അഭിനയിച്ചു. ഏതാനും സീരിയലുകളിലും. അവസാനം അഭിനയിച്ചത് പൃഥ്വിരാജിെൻറ 'മാസ്റ്റേഴ്സി'ലായിരുന്നു. നല്ലവേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയിലേക്ക് വരുമെന്നും അവർ പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന 'തകര'യുടെ വാര്‍ഷികാഘോഷത്തില്‍ നെടുമുടി വേണു, പ്രതാപ് പോത്തൻ, കെ.പി.എ.സി ലളിത തുടങ്ങി അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെല്ലാം പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.