പൃഥ്വിക്കെതിരായ സൈബർ ആക്രമണം; പ്രതികരിച്ച്​ സുരേഷ്​ ഗോപി

ലക്ഷദ്വീപ്​ വിഷയവുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചതിന്​ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന വ്യക്​തിഹത്യയിലും സൈബർ ആക്രമണത്തിലും പ്രതിഷേധമറിയിച്ചും പൃഥ്വിക്ക് പൂർണ്ണ​ പിന്തുണയേകിയും നിരവധി സഹതാരങ്ങളാണ്​ മുന്നോട്ടുവന്നത്​​. ഒരാൾ അയാളുടെ അഭിപ്രായം പറയു​േമ്പാൾ ആഭാസമല്ല മറുപടി നൽകേണ്ടതെന്നായിരുന്നു താരങ്ങൾ പറഞ്ഞത്​.

എന്നാലിപ്പോൾ, സംഭവത്തിൽ പ്രതികരണമറിയിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ നടനും ബി.ജെ.പി നേതാവുമായ സുരേഷ്​ ഗോപി. ​ഫേസ്​ബുക്ക്​ പോസ്റ്റിലാണ്​ അദ്ദേഹം ലഷദ്വീപ്​ വിഷയമോ പൃഥ്വിയുടെ പേരോ പരാമർശിക്കാതെ ത​െൻറ അഭിപ്രായമറിയിച്ചത്​. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ടാവും. അതിന് വിമര്‍ശനങ്ങളുമുണ്ടാവും. എന്നാല്‍ അതിലേക്ക് അച്ഛന്‍, അമ്മ പോലുള്ള വ്യക്തിബന്ധങ്ങളെ വലിച്ചിഴക്കരുത്. ഇത് ഒരു വ്യക്തിക്കുള്ള ഐക്യദാര്‍ഢ്യമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ്​ ഗോപിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​

Please... Please... Please...

ഓരോ മനുഷ്യ​െൻറയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം.

ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മക​െൻറ നേരെ ഉന്നയിച്ചപ്പോൾ അതി​െൻറ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു!

Let dignity and integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE.



Tags:    
News Summary - suresh gopi on lakshadweep prithviraj issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.