മുംബൈ: മരിക്കുന്നതിന് ഒരുമാസം മുമ്പ് ബോളിവുഡ് താം സുശാന്ത് സിങ് രാജ്പുതുമായി നടത്തിയ വാട്സ്ആപ് ചാറ്റ് പങ്കുവെച്ച് സഹോദരി. സ്ക്രീൻഷോട്ട് പങ്കുവെച്ച ശേഷം സുശാന്ത് തൻെറ കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്നുവെന്നും സുശാന്തിൻെറ സന്ദേശങ്ങളിൽ പോസിറ്റിവിറ്റിയായിരുന്നുവെന്നും ശ്വേത സിങ് കിർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രാജ്പുത് എന്ന ഹാഷ്ടാഗോടെ 'നീ ഞങ്ങളെ വളരെയധികം സ്നേഹിച്ചിരുന്നു' എന്ന കുറിപ്പുമായി ചാറ്റ് പങ്കുവെക്കുകയായിരുന്നു. സുശാന്ത് മരിക്കുന്നത് ഒരു മാസം മുമ്പ് മേയ് 22ലെയാണ് ചാറ്റ്. സഹോദരി സുശാന്തുമായി പങ്കുെവച്ച ചിത്രങ്ങൾക്കും വിഡിയോകൾക്കും പ്രതികരിക്കുകയായിരുന്നു താരം. സഹോദരിമാർ ചേർന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ചിത്രത്തിന് 'ഒരുപാട് സ്േനഹം... വളരെ മനോഹരമായി തോന്നുന്നു' എന്നായിരുന്നു പ്രതികരണം. നിറയെ ഹൃദയത്തിൻെറ ഇമോജികളും താരം സഹോദരിക്കയച്ചു. സഹോദരി അടുക്കളിൽ ജോലി ചെയ്യുന്ന വിഡിയോക്കും സുശാന്ത് സ്നേഹസന്ദേശങ്ങൾ അയച്ചിരുന്നു.
ജൂൺ 14 നാണ് 34കാരനായ സുശാന്തിനെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് സുശാന്തിൻെറ കാമുകി റിയ ചക്രബർത്തിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. റിയക്കെതിരെ സുശാന്തിൻെറ പിതാവ് കേസ് നൽകുകയും ചെയ്തു. എന്നാൽ ആരോപണങ്ങളെല്ലാം റിയ നിഷേധിക്കുകയായിരുന്നു. സുശാന്തിൻെറ മരണവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച സി.ബി.ഐക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.