'ദ കശ്മീർ ഫയൽസി'നെതിരെ വിവാദ പരാമർശം നടത്തിയ ഐഎഫ്എഫ്ഐ ജൂറി ചെയർമാൻ നദവ് ലാപിഡിനെ പിന്തുണച്ച് നടി സ്വരാ ഭാസ്കർ. വാർത്ത ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ടാണ് നടിയുടെ പ്രതികരണം. ലോകത്തിന് വളരെ വ്യക്തമാണെന്നായിരുന്നു സ്വര ട്വിറ്ററിൽ കുറിച്ചത്. നടിയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
53ാം മത് രാജ്യാന്തര ചലച്ചിത്ര മേളയിലെ സമാപന ചടങ്ങിലാണ് 'ദ കശ്മീരി ഫയൽസിനെതിരെ നാദവ് ലാപിഡ് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതുപോലുള്ള ചിത്രങ്ങൾ മേളക്ക് ചേർന്നതല്ലെന്നും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇടം നേടിയത് ശരിക്കും ഞെട്ടിച്ചു കളഞ്ഞെന്നു സംവിധായകൻ പറഞ്ഞു.
ലാപിഡിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സ്ഥാനപതി നവോർ ഗിലോൺ രംഗത്ത് എത്തിയിയിരുന്നു. തനിക്ക് ലജ്ജ തോന്നുന്നുവെന്നും നദാവ് മാപ്പ് പറയണമെന്നും നാവോർ ഗിലോൺ ട്വിറ്ററിൽ കുറിച്ചു. നിങ്ങൾ പറയാനുള്ളത് പറഞ്ഞിട്ടു പോകും. അനുഭവിക്കേണ്ടത് ഞാനും എന്റെ ടീമുമാണ്. താങ്കൾ കാണിച്ച ധീരതയുടെ ഫലമായി ഞങ്ങളുടെ ഇൻബോക്‌സുകളിൽ വരുന്ന സന്ദേശങ്ങൾ ഒന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൽ വിമർശനം ഉന്നയിക്കാൻ എടുക്കുന്ന സ്വാതന്ത്ര്യം മറ്റുരാജ്യങ്ങളിൽ കാട്ടരുതെന്നും ഗിലോൺ കൂട്ടിച്ചേർത്തു. .
കൂടാതെ ലാപിഡ് കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചെന്ന് ചിത്രത്തിന്റെ നിർമാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. സത്യത്തിന് മുന്നിൽ നുണ എപ്പോഴും ചെറുതായിരിക്കുമെന്നായിരുന്നു നടൻ അനുപം ഖേറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.