ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര നടത്തി വേറിട്ട അഭിമുഖം നൽകിയ നടൻ പ്രശാന്ത് കുരിക്കിൽ. ഹെൽമറ്റ് ധരിക്കാത്തതിന് നടനും അവതാരകക്കും ചെന്നൈ ട്രാഫിക് പൊലീസ് 2000 രൂപ പിഴ ചുമർത്തിയിട്ടുണ്ട്.സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ നടൻ മാപ്പും പറഞ്ഞിട്ടുണ്ട്. ഷോക്ക് വേണ്ടിയാണ് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതെന്നും വാഹനമോടുക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കണമെന്നും നടൻ പറഞ്ഞു.
'ബൈക്കിൽ യാത്ര ചെയ്തുകൊണ്ട് ഒരു അഭിമുഖം നടത്തിയിരുന്നു.ഞങ്ങൾ ഹെൽമറ്റ് ധരിക്കാതിരുന്നത് നിങ്ങൾ കണ്ടിരിക്കും. അത് ആ ഷോക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്. നിങ്ങൾ വാഹനമോടുക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കണം. ഞാനെപ്പോഴും വാദിക്കുന്ന കാര്യമാണിത്. അഭിമുഖത്തിനിടെ ഹെൽമറ്റ് ധരിച്ചാൽ ഞങ്ങൾ പറയുന്നത് കേൾക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഹെൽമറ്റ് ധരിക്കൂ, സുരക്ഷിതരാവൂ'-പ്രശാന്ത് പറഞ്ഞു.
പ്രശാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അന്ധഗന്റെ ഒരു പ്രമോഷൻ അഭിമുഖമാണ് ബൈക്കിൽ ചിത്രീകരിച്ചത്. ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചതിനെക്കുറിച്ചാണ് സംസാരിച്ചത്. അഭിമുഖം ചില എക്സ് യൂസർമാരാണ് ചെന്നൈ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. നടൻ പിഴ അടച്ചിട്ടുണ്ട്.
ശ്രീറാം രാഘവന്‍റെ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം അന്ധാധുനിന്‍റെ റീമേക്ക് ആണ് അന്ധഗന്‍. ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തിയ ചിത്രം പിന്നീട് മലയാളത്തിൽ ഭ്രമം എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. പൃഥ്വിരാജ് ആയിരുന്നു പ്രധാനവേഷത്തിലെത്തിയത്. അന്ധഗന്‍ ആഗസ്റ്റ് ഒമ്പതിനാണ് തിയറ്ററുകളിലെത്തുന്നത്. പ്രിയ ആനന്ദ്, സിമ്രാൻ, സമുദ്രക്കനി എന്നിവരാണ് മറ്റു ചിത്രത്തിലെ മറ്റു താരങ്ങൾ. വിജയ് നായകനാവുന്ന ദി ഗോട്ടിലും പ്രശാന്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.