മഞ്ഞുമ്മൽ ബോയ്സ് സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹനെതിരെ രൂക്ഷവിമർശനവുമായ തമിഴ് സംവിധായകൻ ലെനിൻ ഭാരതി. ജയമോഹന്റെ വാക്കുകൾ വർഗീയതയും വിദ്വേഷവും നിറഞ്ഞതാണെന്ന് ലെനിൻ ഭാരതി എക്സിൽ കുറിച്ചു.
'ജയമോഹന്റെ തലച്ചോറ് മുഴുവൻ ദുഷിച്ച അവസ്ഥയിലാണ്. അതുകൊണ്ടാണ് 'കേരളത്തിലെ കുടിയന്മാർ', 'മലയാളം കുടിയന്മാർ' എന്നിങ്ങനെവികൃതമായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. ജയമോഹൻ തുപ്പിയ വാക്കുകൾ വർഗീയതയും വിദ്വേഷവും നിറഞ്ഞതാണ്'- ലെനിൽ കുറിച്ചു.
ഫെബ്രുവരി 22 ന് തിയറ്ററിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം ആഗോളതലത്തിൽ 100 കോടി നേടിയിട്ടുണ്ട്.18 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.150 കോടി ചിത്രത്തിന്റെ ആകെ കളക്ഷൻ. 104 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.70 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് സമാഹരിച്ചിരിക്കുന്നത്. കേരളത്തിലേത് പോലെ തമിഴ്നാട്ടിലും തിയറ്ററുകൾ ആഘോഷമാക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.