പ്രമുഖ തെലുങ്ക് നടനും യൂട്യൂബ് അവതാരകനും സിനിമ മാധ്യമ പ്രവർത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. മഹേഷിൻറെ പ്രതികാരം തെലുങ്ക് റീമേക്കായ ഉമ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്നുമ ദാസ്, ജോർജ് റെഡ്ഡി, തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. എങ്കിലും സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തുന്ന 'ഫ്രാങ്ക്ലി വിത് ടി.എൻ.ആർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നരസിംഹ റെഡ്ഡി പ്രശസ്തനാകുന്നത്.
നടൻ നാനി നരസിംഹ റെഡ്ഡിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. 'ടി.എൻ.ആറിെൻറ മരണം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിെൻറ ചില അഭിമുഖങ്ങൾ കണ്ടിട്ടുണ്ട്. അതിഥികളെ കുറിച്ച് ഗവേഷണം നടത്തി അവരെ ഹൃദയം തുറന്ന് സംസാരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു. കുടുംബത്തിന് അനുശോചനം നേരുന്നു. -നാനി ട്വിറ്ററിൽ കുറിച്ചു.
Shocked to hear that TNR gaaru passed away .. have seen few of his interviews and he was the best when it came to his research and ability to get his guests to speak their heart out . Condolences and strength to the family 🙏🏼
— Nani (@NameisNani) May 10, 2021
Shocked to hear that my friend TNR passed away .. Condolences and strength to the family 🙏🏼 pic.twitter.com/1iZGhR8zJP
— BANDLA GANESH. (@ganeshbandla) May 10, 2021
Unbelievable and shocking
— Director Maruthi (@DirectorMaruthi) May 10, 2021
It's very hard to digest and painful to know my friend TNR is no more
My deepest Condolences to their family#corona show some mercy
We can't take this any more 😭 pic.twitter.com/jXIHWP7pYP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.